താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന്‍ മരിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസം 16നാണ് ചുരത്തിലെ ആറാം വളവില്‍വച്ച് അപകടമുണ്ടായത്. ഓടുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് വീണ് മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവ് മരിക്കുകയും സുഹൃത്ത് അനീസിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഭിനവും അനീസും സഞ്ചരിച്ച ബൈക്കിന് പുറകേ വന്നവരുടെ വാഹനത്തില്‍ ഘടിപ്പിച്ച കാമറയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തിവന്നിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. 250 മീറ്റര്‍ മുകളില്‍ നിന്ന് പാറ കഷ്ണം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. താമരശ്ശേരി ചുരത്തില്‍ ആദ്യമായാണ് പാറക്കല്ല് വീണ് യാത്രക്കാരന്‍ മരിക്കുന്നത്. അപകടശേഷം ദേശീയപാത അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തുകയും ചെയ്തിരുന്നു.
Read Also : താമരശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്
അഭിനനവും അനീസും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ചുരത്തിലെ വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിനവ് മരിക്കുകയായിരുന്നു.
Story Highlights: thamarassery churam bike accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here