വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണവുമായി യുവാവ്

വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ബംഗളൂരു സുങ്കടക്കാട്ടെ മുത്തൂറ്റ് ഫിനാൻസ് ഓഫീസിന് സമീപത്ത് വെച്ചാണ് 23 കാരിക്ക് നേരെ യുവാവ് ആസിഡ് ആക്രമണം നടത്തിയത്. നാഗേഷ് എന്നയാളാണ് യുവതിയെ പ്രൊപ്പോസ് ചെയ്ത ശേഷം ആസിഡ് ആക്രമണം നടത്തിയത്. കാമാക്ഷിപാളയ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Read Also : ‘ഛപാക്കി’ന് ഉയരെയുമായി സാദൃശ്യമുണ്ടോ?; ദീപിക പദുക്കോൺ പറയുന്നു
ഇരുപത്തിമൂന്നുകാരി ജോലിക്ക് പോകുന്നതിനിടെ പ്രതിയായ നാഗേഷ് ഇവരെ പിന്തുടർന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയതോടെ യുവാവ് യുവതിക്ക് നേരെ അപ്രതീക്ഷിതമായി ആസിഡ് ഒഴിച്ചു. പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
Story Highlights: Young man with acid attack on woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here