ട്രെയിൻ നിർത്തുന്നതിന് മുമ്പ് തെറിച്ചുവീണ് യുവാവിന്റെ കൈകൾ അറ്റുപോയി

തിരുവനന്തപുരം പേട്ടയിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്നതിന് മുമ്പ് തെറിച്ചുവീണ് ഉത്തർപ്രദേശ് സ്വദേശിയായ യാത്രക്കാരന്റെ രണ്ട് കൈകളും അറ്റുപോയി. ഉത്തർപ്രദേശ് കാൻപൂർ സ്വദേശി ദിനേശ്കുമാറിന്റെ (31) കൈകളാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. ഇദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 10.30ഓടെയാണ് ദാരുണമായ സംഭവം നടന്നത്. കേരള എക്‌സ്‌പ്രസ് പേട്ട സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്നു അപകടം പറ്റിയ ദിനേശ് കുമാറും ഭാര്യ അഞ്ജുദേവിയും. ട്രെയിൻ നിറുത്തുന്നതിന് മുമ്പേ ഇദ്ദേഹം പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ദിനേശും ഭാര്യയും കഴക്കൂട്ടത്തിന് സമീപം ചെടികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയതെന്നാണ് പ്രാഥമിക വിവരം.
Read Also : ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി അഞ്ച് മരണം
ട്രെയിൻ പൂർണമായും നിർത്തിയതിന് ശേഷം സ്റ്റേഷനിൽ നിന്ന യാത്രക്കാരാണ് ദിനേശ്കുമാറിനെ ട്രാക്കിൽ നിന്ന് പുറത്തെടുത്തത്. സ്റ്റേഷന് സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവർ വിവരമറിച്ചതിനെ തുടർന്നത്തെത്തിയ 108 ആംബുലൻസിലാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
Story Highlights: young man’s hands cut off in the train accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here