ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി അഞ്ച് മരണം

ആന്ധ്രാപ്രദേശിൽ ട്രെയിൻ പാഞ്ഞ് കയറി മരിച്ചവരുടെ എണ്ണം അഞ്ചായി . ശ്രീകാകുളം ജില്ലയിലെ ബട്വയിലാണ് അപകമുണ്ടായത്. ട്രെയിൻ നിർത്തിയപ്പോൾ പാളത്തിൽ ഇറങ്ങി നിന്നവരെ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. ഗുവാഹത്തിയിലേക്ക് പോയ ട്രെയിൻ ക്രോസിങ്ങിന് നിർത്തിയപ്പോൾ ഇവർ ട്രാക്കിലിറങ്ങി നിൽക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തതായി ശ്രീകാകുളം എസ് പി രാധിക അറിയിച്ചു.
മരിച്ച 7 പേരും സെക്കന്തരാബാദ് ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് . സാങ്കേതിക തകരാറിനെ തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ നിർത്തി ഇട്ടിരുന്നു. ഈ സമയത്ത് ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തതിൽപെട്ടത്.
Read Also : ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്; കാടങ്കോട് നടന്നത് റെയ്‌സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകൻ
റെയിൽവേ ട്രാക്കിൽ നിന്ന യാത്രക്കാർക്കിടയിലൂടെ
കൊണാർക്ക് എക്സ്പ്രസ് കയറിയിറങ്ങുകയായിരുന്നു.
Story Highlights: 7 Killed As Speeding Express Train Runs Over Them In Andhra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here