പാകിസ്താനിലെ ആശുപത്രിയിൽ പൊട്ടിത്തെറി; 2 സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരുക്ക്

പാകിസ്താനിലെ മുള്താനിയിൽ ഷെഹ്ബാസ് ഷെരീഫ് ആശുപത്രിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിൽ ആശുപത്രിയുടെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ആശുപത്രിയിലെ ലബോറട്ടറിയിൽ സൂക്ഷിച്ചിരുന്ന ഒരു സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ പരിസരത്തെ കെട്ടിടങ്ങളുടെ ചില്ലുകൾ തകർന്നു. പരുക്കേറ്റവരെയും മറ്റ് രോഗികളെയും നിഷ്താർ ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ പ്രാഥമിക അന്വേഷണത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എമർജൻസി റെസ്ക്യൂ യൂണിറ്റ് ഡയറക്ടർ പറഞ്ഞതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന് പിന്നിലെ കാരണങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണെന്നും എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Story Highlights: cylinder blast at Shehbaz Sharif Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here