ജഡേജ ഒഴിഞ്ഞു; ധോണി വീണ്ടും ചെന്നൈ നായകൻ

എംഎസ് ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ. നിലവിലെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുടെ ആവശ്യപ്രകാരമാണ് ധോണി വീണ്ടും നായകസ്ഥാനം ഏറ്റെടുക്കുന്നത്. നാളെ സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള മത്സരത്തിൽ ധോണിയാകും ടീമിനെ നയിക്കുക. മത്സരത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ വേണ്ടിയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്നാണ് ജഡേജ പറയുന്നത്. ഐപിഎല്ലിൽ രണ്ട് മത്സരം മാത്രം വിജയിച്ച ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്താണ്.
Read Also : എംഎസ് ധോണിയെ കാണാൻ ആരാധകൻ നടന്നത് 1436 കിലോമീറ്റർ
എം.എസ് ധോണി ഈ സീസണിൽ മാത്രമായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് നായക പദവി ഒഴിഞ്ഞത്. മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനത്തുനിന്ന് മാറ്റിയായിരുന്നു ജഡേജയെ ക്യാപ്റ്റനാക്കിയത്. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പർ കിങ്‌സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ജഡേജ. ശേഷിക്കുന്ന ആറ് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ചെന്നെക്ക് പ്ലേ ഓഫിലെത്താന്‍ സാധ്യത അവശേഷിക്കുന്നുള്ളു. ടീമിന്‍റെ വിശാലതാല്‍പര്യ കണക്കിലെടുത്താണ് നായകസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്വീറ്റില്‍ വ്യക്തമാക്കി.
എം.എസ് ധോണി എന്നത് നേതൃപാഠവം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പേരാണ്. പ്രതിസന്ധി ഘട്ടത്തിൽ ക്ഷമയോടെയും സംയമനത്തോടെയും ടീമിനെ വിജയിപ്പിക്കാനുള്ള കഴിവാണ് ധോണിയെ വേറിട്ടുനിർത്തുന്നത്.
Story Highlights: Dhoni takes over as Chennai Super Kings captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here