സൗദിയിൽ തിങ്കളാഴ്ച്ച പെരുന്നാൾ

ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ മെയ് രണ്ട് തിങ്കളാഴ്ച്ച സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ റമദാനിന്റെ അവസാന ദിവസമായിരിക്കും.
തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. തുടർന്നാണ് മെയ് രണ്ട് തിങ്കളാഴ്ച്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്.
Read Also : അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള ലോറികളുടെ ഇറക്കുമതി അവസാനിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ
സുപ്രീം കോടതിയുടെയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള്‍ വൈകാതെ ലഭിക്കും. അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് യുഎഇ മൂണ്‍ സൈറ്റിങ് കമ്മിറ്റി അറിയിച്ചു.
ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ പെരുന്നാൾ വന്നുചേരുന്നത്. അതേസമയം ഒമാനിൽ റമദാൻ 29 ഞായറാഴ്ചയായതിനാൽ പെരുന്നാൾ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാൽ തിങ്കളാഴ്ചയും ഇല്ലെങ്കിൽ ചൊവ്വാഴ്ചയുമാകും ഒമാനിൽ പെരുന്നാൾ. മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തിൽ ഗൾഫിൽ ഇത്തവണ ഈദ് ഗാഹുകളും പള്ളികളും സജീവമാകും.
Story Highlights: Gulf eid ul fitr updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here