എൻസിപിയിലേക്കോ സിപിഐഎമിലേക്കോ ഇല്ല; നിലപാട് വ്യക്തമാക്കി കെവി തോമസ്

എൻസിപിയിലേക്കോ സിപിഐഎമിലേക്കോ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. ക്ഷണം സ്നേഹപൂർവം നിരസിക്കുന്നു. രണ്ട് പാർട്ടികളിലേക്കുമില്ല. കോൺഗ്രസ് അംഗമായി തുടരുമെന്നും കെവി തോമസ് 24നോട് പ്രതികരിച്ചു.
കോൺഗ്രസിൽ നിൽക്കാൻ കെപിസിസി അധ്യക്ഷൻ്റെ പോലും അനുമതി ആവശ്യമില്ല. കാരണം കോൺഗ്രസ് ഒരു ബഹുജന മുന്നേറ്റമാണ്. സെമി കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസിനെ കൊണ്ടുപോകാനുള്ള ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷൻ്റെ നീക്കമൊന്നും വിജയിക്കില്ല. ഇത് പൂർണ പരാജയമാണ്. കാരണം, സെമി കേഡറോ കേഡറോ ആവണമെങ്കിൽ ആളുകൾക്ക് സിപിഐഎമിലേക്ക് പോയാൽ മതി. കോൺഗ്രസ് ഒരു ജനാധിപത്യമുള്ള ഒരു പാർട്ടിയാണ്. ഒരു ബഹുജന മുന്നേറ്റമാണ്. തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുമോ എന്ന് ഇപ്പോൾ പറയാനാവില്ല. സംസ്ഥാനത്തിൻ്റെ വികസനത്തിനൊപ്പം നിൽക്കുമെന്നും കെവി തോമസ് 24നോട് പറഞ്ഞു.
Story Highlights: kv thomas cpim ncp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here