ബലാത്സംഗക്കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ബലാത്സംഗക്കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഹരിയാനയിലെ ഫരീദാബാദ് കോടതി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നാണ് പ്രതി സുരാജ്(21) ആത്മഹത്യ ചെയ്തത്. കേസിൽ ആഗസ്റ്റ് 11 ന് ഇടക്കാല ജാമ്യം ലഭിച്ച ഇയാൾ റെഗുലർ ജാമ്യത്തിനായി എത്തിയപ്പോഴാണ് സംഭവം. പൊലീസ് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തങ്ങളുടെ മകൻ പീഡന പരാതി നൽകിയ പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നെന്നും എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ പണം ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിയുടെ മാതാപിതാക്കൾ ആരോപിച്ചു. ആദ്യം അഞ്ചു ലക്ഷവും പിന്നീട് 10 ഉം 15 ലക്ഷവും ഇവർ ചോദിച്ചുവെന്നും അവർ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ മകൻ അസ്വസ്ഥനായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. സൂരജ് കോടതി കെട്ടിടത്തിൽ നിന്ന് ചാടിയപ്പോൾ തങ്ങൾ കുറച്ച് അകലെ നിൽക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മരിച്ചയാളുടെ കുടുംബത്തിൽ നിന്ന് ഭീഷണിയെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു. ഗാസിയാബാദ് സ്വദേശിയായ സുരാജ് ഫരീദാബാദിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വർഷം ജൂലൈ 15ന് ഖേരി പുൽ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കുറ്റപത്രം രജിസ്റ്റർ ചെയ്യപ്പെടുകയും ഒരാഴ്ചക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു.
Story Highlights: Rape Accused, 21, Jumps From Haryana Court Building, Dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here