Advertisement

പ്രീപ്രൈമറി മുതല്‍ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും: കായിക മന്ത്രി

April 30, 2022
2 minutes Read

സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. കായിക രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകളും നിക്ഷേപങ്ങളും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അബ്ദുറഹ്‌മാന്‍.

അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്ക് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായി ചേര്‍ന്നു രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രഖ്യാപിക്കാന്‍ പോകുന്ന കായിക നയത്തിന്റെ അടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാനിരിക്കുന്നു. കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ സര്‍ക്കാര്‍ 1200 കോടി രൂപ വകയിരുത്തിയിരുന്നു.

ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങള്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ തന്നെ കായിക രംഗത്ത് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒളിമ്പിക് അസോസിയെഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള ഗെയിംസ് 2022 കായിക കേരളത്തിന് മുതല്‍ക്കൂട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: sports will be included in the curriculum from pre primary minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top