സിഎസ്‌കെയിലെ ക്യാപ്റ്റൻസി മാറ്റത്തിനു കാരണം ജഡേജയുടെ ഫോമെന്ന് റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിംഗ്സിലെ ക്യാപ്റ്റൻസി മാറ്റത്തിനു കാരണം രവീന്ദ്ര ജഡേജയുടെ മോശം ഫോമെന്ന് റിപ്പോർട്ട്. സീസണിൽ ക്യാപ്റ്റനായതിനു ശേഷം ഫോം നഷ്ടപ്പെട്ട ജഡേജ ക്യാച്ചുകൾ ഉൾപ്പെടെ പാഴാക്കുന്നുണ്ട്. ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാൻ കാരണം ഇതാണെന്ന് ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു.
“ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ നല്ല പ്രകടനം നടത്താത്തിനെപ്പറ്റി മാനേജ്മെൻ്റിന് നിശബ്ദത പാലിക്കാനാവില്ല. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. അദ്ദേഹം ക്യാച്ചുകൾ പോലും പാഴാക്കുകയാണ്.”- ടീമിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു. സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 112 റൺസും അഞ്ച് വിക്കറ്റുകളും മാത്രമാണ് ജഡേജയുടെ സമ്പാദ്യം.
ഇന്നലെയാണ് ജഡേജയ്ക്ക് പകരം ധോണിയെ വീണ്ടും ടീം ക്യാപ്റ്റനാക്കിയതായി ഫ്രാഞ്ചൈസി അറിയിച്ചത്. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവിഭാജ്യ ഘടകമായ ജഡേജ ചെന്നൈ സൂപ്പർ കിങ്‌സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ്. ശേഷിക്കുന്ന ആറ് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ ചെന്നെക്ക് പ്ലേ ഓഫിലെത്താൻ സാധ്യത അവശേഷിക്കുന്നുള്ളു. ടീമിൻറെ വിശാലതാത്പര്യം കണക്കിലെടുത്താണ് നായകസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ട്വീറ്റിൽ വ്യക്തമാക്കി.
Story Highlights: chennai super kings ravindra jadeja ms dhoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here