കൗണ്ടിയിൽ വീണ്ടും ഡബിളടിച്ച് പൂജാര; അഞ്ച് ഇന്നിംഗ്സിൽ രണ്ട് ഇരട്ടസെഞ്ചുറിയും ഒരു സെഞ്ചുറിയും

ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിൽ വീണ്ടും ഡബിൾ സെഞ്ചുറിയടിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. കൗണ്ടി സീസണിലെ അഞ്ച് ഇന്നിംഗ്സിൽ പൂജാരയുടെ രണ്ടാം ഇരട്ട സെഞ്ചുറിയാണ് ഇത്. കൗണ്ടിയിൽ സസക്സിനായി കളിക്കുന്ന പൂജാര ഇന്ന് ഡറമിനെതിരെ 203 റൺസെടുത്ത് പുറത്തായി. പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ 79 റൺസ് നേടി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 154 റൺസിൻ്റെ കൂട്ടുകെട്ടും ഉയർത്തി.
സീസണിൽ കളിച്ച ആദ്യ മത്സരത്തിൽ ഡെർബിഷെയറിനെതിരെ പൂജാര ഇരട്ടശതകം കുറിച്ചിരുന്നു. രണ്ടാം മത്സരത്തിൽ വോഴ്‌സെസ്റ്റർഷയറിന് എതിരെ സെഞ്ചുറി നേടി.
വിസ പ്രശ്നങ്ങളെ തുടർന്ന് പൂജാര ആദ്യ മത്സരം കളിച്ചിരുന്നില്ല. ഫോമിൽ അല്ലാത്തതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ പൂജാര ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെൻ്റുകൾ കളിക്കുന്നുണ്ട്. കൗണ്ടിക്കൊപ്പം റോയൽ ലണ്ടൻ വൺ ഡേ കപ്പിലും താരം കളിക്കും.
Story Highlights: cheteshwar pujara double hunderd county
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here