ശ്രീലങ്കയിലെ പ്രതിസന്ധി ദൗര്‍ഭാഗ്യകരം; രാജ്യം പൂര്‍വസ്ഥിതിയിലേക്ക് തിരികെ വരുമെന്ന് നൂര്‍ ഗിലോണ്‍

ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി ദൗര്‍ഭാഗ്യകരമെന്ന് ഇസ്രായേല്‍ നയതന്ത്ര പ്രതിനിധി നൂര്‍ ഗിലോണ്‍. ശ്രീലങ്കയിലെ ആളുകള്‍ക്ക് രാജ്യത്ത് പഴയ സാഹചര്യം വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
‘വലിയ സാധ്യതകളുള്ള മനോഹരമായ രാജ്യമാണ് ശ്രീലങ്ക. അവിടെ ഇത്തരത്തില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ തകര്‍ച്ച കാണുന്നതില്‍ വളരെ സങ്കടമുണ്ട്. വിനോദസഞ്ചാര, കാര്‍ഷിക മേഖലകളില്‍ ശ്രീലങ്കയ്ക്കുള്ള സാധ്യതകളും പ്രതീക്ഷകളും വളരെ വലുതാണ്. അവര്‍ക്ക് ഈ സാധ്യതകള്‍ ഉപയോഗിക്കാനും സ്ഥിരതയിലേക്ക് തിരികെ വരാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ നൂര്‍ ഗിലോണ്‍ എഎന്‍ഐയോട് പറഞ്ഞു.
ഇസ്രായേലിനെ പ്രതിനിധീകരിക്കുന്ന ഇന്ത്യ, ഭൂട്ടാന്‍ രാജ്യങ്ങളിലെ നയതന്ത്ര വക്താവെന്ന പദവി കൂടാതെ ശ്രീലങ്കയുടെ അംബാസഡറായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നൂര്‍ സ്ഥാനമേറ്റിരുന്നു.
അതിനിടെ ശ്രീലങ്കയില്‍ മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കാനുള്ള ആവശ്യം പ്രസിഡന്റും സഹോദരനുമായ ഗോതബായ രജപക്‌സെ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. എല്ലാ പാര്‍ട്ടിക്കും പ്രാതിനിധ്യമുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കും. 20 അംഗ മന്ത്രിസഭ രൂപീകരിക്കുമെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ദേശീയ കൗണ്‍സില്‍ രൂപീകരിക്കുമെന്നും മുന്‍പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു.
Story Highlights: crisis in sri lanka unfortunate Noor Gillon says
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here