എട്ട് വയസുകാരിക്ക് പിതാവിന്റെ ക്രൂരമർദനം; വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

എട്ട് വയസുകാരിയെ പിതാവ് ക്രൂരമായി മർദിക്കുന്നതും വലിച്ചിഴയ്ക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പഞ്ചാബിലെ രാംപുരയിലാണ് സംഭവം നടന്നത്. കുട്ടിയെ ക്രൂരമായി മർദിക്കുന്നതും കഴുത്തിൽ തുണി മുറുക്കി കൊല്ലാൻ ശ്രമിക്കുന്നതുമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
മദ്യലഹരിയിലാണ് എന്ന് തോന്നിക്കുന്ന തരത്തിലാണ് യുവാവിന്റെ പെരുമാറ്റം. പെൺകുട്ടിയെ മർദിക്കുന്നതും വടികൊണ്ട് അടിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. നിർമൽ സിങ് എന്ന വ്യക്തിയാണ് മകളെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തുവെന്ന് പൊലീസ് വ്യക്തമാക്കി.
Read Also : കുഞ്ഞിനെ മൃഗീയമായി മര്‍ദിച്ച് അമ്മയുടെ കൊടുംക്രൂരത;<br>വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു
എട്ട് വയസുകാരിയെ പിതാവ് മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നയാൾ ഇടയ്ക്ക് ചിരിക്കുന്നത് വിഡിയോയിൽ വ്യക്തമായി കേൾക്കാം. ആരാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ വീടുവിട്ടു പോയെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ പോയതിന് ശേഷം മകളോട് വളരെ ക്രൂരമായാണ് നിർമൽ സിങ് പെരുമാറിയിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ ആരോ കുട്ടിയുടെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. ഇതുകണ്ട അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും നിർമൽ സിങ് മദ്യലഹരിയിലായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.
Story Highlights: Father brutally beats eight-year-old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here