Advertisement

ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമണം; പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന് യുപി പൊലീസ്

May 1, 2022
Google News 2 minutes Read

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ അക്രമം നടത്തിയ പ്രതികൾക്ക് ഐ.എസ്.ഐ.എസ് ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് പൊലീസ്. പ്രതി അഹമ്മദ് മുർതാസ അബ്ബാസ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനും പ്രചാരണ പ്രവർത്തകനുമായ മെഹന്ദി മസൂദുമായി ബന്ധപ്പെട്ടിരുന്നു. ആക്രമണത്തിലൂടെ വൻ അട്ടിമറിക്കാണ് പദ്ധതിയിട്ടിരുന്നതെന്നും യുപി എഡിജി അറിയിച്ചു.

അന്വേഷണത്തിൽ പ്രതികളുടെ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ എ.ടി.എസ് പിടിച്ചെടുത്തിരുന്നു. അഹമ്മദ് അബ്ബാസിയുടെ ജി-മെയിൽ, ട്വിറ്റർ, ഫേസ്ബുക്ക്, ഇ-വാലറ്റ് തുടങ്ങിയ അക്കൗണ്ടുകളും പരിശോധിച്ചു. ഇതിൽ എ-47, എം-4 കാർബൈനുകൾക്കും മറ്റ് മിസൈലുകൾക്കുമുള്ള സാങ്കേതികവിദ്യ അയച്ചു നൽകിയതായി കണ്ടെത്തി. ഇയാൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് 6.5 ലക്ഷം രൂപ ഐസിസ് തീവ്രവാദത്തെ പിന്തുണയ്ക്കാൻ സംഭാവന നൽകിയതായും തെളിഞ്ഞു.

പൊലീസുകാരിൽ നിന്ന് തോക്കുകൾ തട്ടിയെടുത്ത് വൻ അട്ടിമറി നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നത്. മെഹന്ദി ബിശ്വാസുമായുള്ള ബന്ധത്തിന്റെ പേരിൽ അബ്ബാസിയെ 2014ൽ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങളായി യൂറോപ്പിലെയും അമേരിക്കയിലെയും ഐഎസ് അനുകൂലികള്‍ക്ക് ഇയാള്‍ ധനസഹായം നല്‍കിയിരുന്നു. ഏപ്രിൽ 3 നാണ് അഹമ്മദ് മുർതാസ ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് ബലമായി കടക്കാൻ ശ്രമിക്കുകയും, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിക്കുകയും ചെയ്തത്.

Story Highlights: gorakhnath temple attack accused in touch with isis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here