യുപി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം; പ്രതിക്ക് ഐഎസ്‌ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി ബന്ധമുണ്ടെന്ന് യുപി ആന്റി ടെററിസ്റ്റ് സ്‌കോഡ് (യുപിഎടിഎസ്). കേസില്‍ പ്രതിയായ മുര്‍താസ അബ്ബാസി തന്റെ അക്കൗണ്ടില്‍ നിന്ന് 8.5 ലക്ഷം രൂപ ഭീകര സംഘടനയായ ഐഎസിന്റെ അനുഭാവികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് യുപിഎടിഎസ് പറഞ്ഞു.
ഭീകര സംഘടനയായ ഐഎസ്‌ഐഎസിനൊപ്പം പോരാടുമെന്ന് മുര്‍താസ പ്രതിജ്ഞയെടുത്തിരുന്നുവെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. ഐഎസ് ഭീകരനും പ്രചാരണ പ്രവര്‍ത്തകനുമായ മെഹന്ദി മസൂദുമായി മുര്‍താസ അബ്ബാസി സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയ വഴിയായിരുന്നു വിദേശത്തുള്ള ഐസ്‌ഐഎസിന്റെ പോരാളികളുമായും അനുകൂലികളുമായും മുര്‍താസ നിരന്തരം ബന്ധപ്പെട്ടിരുന്നതെന്നും ചോദ്യം ചെയ്യലില്‍, എകെ 47, 54 കാര്‍ബൈന്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടെന്നും മുര്‍താസ വെളിപ്പെടുത്തിയതായി യുപി പൊലീസ് അവകാശപ്പെടുന്നു.
Read Also : പാകിസ്താനിലെ ഷിയാ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം; യുഎന്‍ ഇടപെടണമെന്ന് ആവശ്യം
ഐഐടി ബിരുദധാരിയായ അബ്ബാസി ഏപ്രില്‍ 3നാണ് ഗോരഖ്പൂര്‍ ക്ഷേത്രപരിസരത്ത് പ്രവേശിച്ച് സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരുക്കേറ്റിരുന്നു. യുഎപിഎ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തുടര്‍ന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് കൈമാറുകയായിരുന്നു.
Story Highlights: gorakhnath temple attack accused was in with isis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here