പാകിസ്താനിലെ ഷിയാ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം; യുഎന്‍ ഇടപെടണമെന്ന് ആവശ്യം

പാകിസ്താനിലെ ഷിയാ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും വിവേചനവും അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഷിയ ഹുസൈനി ഫണ്ട് (എഐഎസ്എച്ച്എഫ്). ഷിയാ ന്യൂനപക്ഷ പീഡനങ്ങളില്‍ പ്രതിഷേധിച്ച് എഐഎസ്എച്ച്എഫ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പാകിസ്താനില്‍ നടന്ന ഷിയാ വിരുദ്ധ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. പെഷവാറിലെ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷിയാ പ്രീണങ്ങള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യവുമായി 7000 പേര്‍ ഒപ്പിട്ട നിവേദനം ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കുമെന്ന് എഐഎസ്എച്ച്എഫ് വക്താക്കള്‍ അറിയിച്ചു. പാകിസ്താനിലെ ഷിയാ പീഡനങ്ങളില്‍ യുഎന്‍ ഇടപെടല്‍ നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
‘വ്യക്തി തലത്തിലും സാമുദായിക തലത്തിലും ഷിയാ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഷിയാ വിഭാഗക്കാര്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് അഭൂതപൂര്‍വമായ വര്‍ധനവാണ് ഉണ്ടാകുന്നതെന്നും സംഘടന ആരോപിക്കുന്നു.
Read Also : പാകിസ്താനിലെ ആശുപത്രിയിൽ പൊട്ടിത്തെറി; 2 സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരുക്ക്
‘ഷിയാകളെക്കൂടാതെ, ഹിന്ദുമതം, ക്രിസ്ത്യന്‍ മതം തുടങ്ങിയ മറ്റ് മതങ്ങളില്‍പ്പെട്ടവരും ഇസ്ലാമിലെ വിഭാഗങ്ങളുള്‍പ്പെടെയുള്ള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും സുന്നി മതമൗലികവാദികളുടെ സ്ഥിരം ലക്ഷ്യങ്ങളാണെന്നും ആരോപണമുണ്ട്.
Story Highlights: un intervension demanded in attacks against shia muslims pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here