ചൈനയിലെ കൊവിഡ് വ്യാപനം; ബെയ്ജിങില്‍ വീണ്ടും താത്ക്കാലിക ആശുപത്രികളുയരുന്നു

ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം തുടരുന്നതിനിടെ താത്ക്കാലിക ആശുപത്രികള്‍ നിര്‍മിക്കാനൊരുങ്ങി ബെയ്ജിങ്. ബെയ്ജിങില്‍ മാത്രം പ്രത്യേക ആശുപത്രികളില്‍ 4000 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. രോഗികളുടെ വര്‍ധനവിനനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ താത്ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുമെന്ന് ബെയ്ജിങ് ഹെല്‍ത്ത് കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. (makeshift hospitals in china)
ബെയ്ജിങില്‍ മാത്രം ആറിലധികം പ്രദേശങ്ങളാണ് കൊവിഡിന്റെ തീവ്രവ്യാപന മേഖലയിലുള്ളത്. 23 മേഖലകളില്‍ തീവ്രവ്യാപനമില്ലെങ്കിലും ഗുരുതര സാഹചര്യം നിലനില്‍ക്കുന്നവയാണ്. പ്രതിരോധവും നിയന്ത്രണങ്ങളും കടുപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Read Also : പാകിസ്താനിലെ ആശുപത്രിയിൽ പൊട്ടിത്തെറി; 2 സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരുക്ക്
രണ്ട് വര്‍ഷത്തിനിടെയുണ്ടായ രാജ്യത്തെ ഏറ്റവും ഗുരുതരമായ കൊവിഡ് വ്യാപന സാഹചര്യം ‘മോശമായി കൈകാര്യം ചെയ്തു’വെന്നാരോപിച്ച് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയും ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ചൈനയിലെ സാമ്പത്തിക മേഖലയിലും ജനങ്ങളുടെ സാധാരണ ജീവിതത്തിലുമുണ്ടായ നിയന്ത്രണങ്ങള്‍ രാജ്യത്തെ കൊവിഡ് വ്യാപനത്തെ സൂചിപ്പിച്ചിട്ടും സീറോ കൊവിഡ് നയത്തിലുറച്ചുനില്‍ക്കുന്ന സര്‍ക്കാരിന് സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്.
Story Highlights: makeshift hospitals in china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here