ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്ണ തരംഗം രൂക്ഷമായിരിക്കുമെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ഇന്നും നാളെയും ഉഷ്ണ തരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡൽഹി ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. 120 വർഷത്തിനിടയിൽ ഏപ്രിൽ മാസം രേഖപ്പെടുത്തുന്ന എറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയത്. മെയ് 4 വരെ രാജസ്ഥാനിലെ കിഴക്ക് പടിഞ്ഞാറൻ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും ഇന്ന് നേരിയ തോതിൽ മഴ ലഭിച്ചേക്കും.
Story Highlights: north india expects heat wave two days
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here