Advertisement

പ്രൈവറ്റ് ജെറ്റും മിനി കൂപ്പറും ഹെലികോപ്റ്ററുകളും; ജാക്വിലിന് സുകേഷ് നല്‍കിയ സമ്മാനങ്ങളെ കുറിച്ച് ഇഡി

May 1, 2022
2 minutes Read
sukesh chandrasekhar gifted many things worth crores

200 കോടി രൂപയുടെ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട ബിസിനസുകാരനായ സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് തനിക്ക് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നാലെ ഇഡിയുടെ ചോദ്യം ചെയ്യലിലാണ് ജാക്വിലിന്റെ വെളിപ്പെടുത്തലുകള്‍. തനിക്ക് വേണ്ടി സുകേഷ് നിരവധി തവണ സ്വകാര്യ ഹെലികോപ്റ്ററുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും ജെറ്റ് വിമാനങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ജാക്വിലിന്‍ ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

2020 ഡിസംബര്‍ മുതല്‍ 2021 ജനുവരി വരെ സുകേഷ് ചന്ദ്രശേഖര്‍ തന്നോട് നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കോളുകളോട് ആദ്യം താന്‍ പ്രതികരിച്ചില്ലെന്ന് ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഇഡിയോട് പറഞ്ഞു. ‘തുടര്‍ന്ന് തന്റെ മേക്കപ്പ് മാന്‍ വഴി സുകേഷ് തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചു. പിന്നീട് മേക്കപ്പ് അപ്പ് മാന് വന്ന ഒരു കോളില്‍ വിളിക്കുന്നത് ഒരു സര്‍ക്കാരുദ്യോഗസ്ഥനാണെന്ന് പറഞ്ഞ്, ശേഖര്‍ രത്‌നവേല്‍ എന്നറിയപ്പെട്ടിരുന്ന സുകേഷിനെ കോണ്‍ടാക്ട് ചെയ്യാനാവശ്യപ്പെടുകയും ചെയ്തു.

ബന്ധപ്പെട്ടപ്പോള്‍ സണ്‍ ടി വി ഉടമയെന്ന് സുകേഷ് സ്വയം പരിചയപ്പെടുത്തിയത്. അതിനൊപ്പം തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ബന്ധുവാണെന്നും പറഞ്ഞു. തന്റെ വലിയ ആരാധകനാണെന്നും സുകേഷ് പറഞ്ഞു. ലിമിറ്റഡ് എഡിഷന്‍ പെര്‍ഫ്യൂമുകള്‍, ഡയമണ്ട് കമ്മലുകള്‍, ലൂയിസ് വിറ്റണ്‍ ഷൂ, ബാഗുകള്‍, ബ്രേസ് ലെറ്റുകള്‍ തുടങ്ങിയവ പലപ്പോഴായി സുകേഷ് തനിക്ക് സമ്മാനിച്ചു.

ഒരിക്കല്‍ സുകേഷ് സമ്മാനമായി കൊണ്ടുവന്നത് ഒരു മിനി കൂപ്പര്‍ കാറായിരുന്നു. എന്നാല്‍ അത് താന്‍ സ്വീകരിക്കാത്തതിനാല്‍ സുകേഷ് അത് തിരികെ കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം ജൂണില്‍ സുകേഷ് വിൡച്ചു. അമ്മാവന്‍ മരണപ്പെട്ടതില്‍ അതീവ ദുഖിതനാണെന്നും ചെന്നൈയില്‍ നടക്കുന്ന മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരണമെന്നും അഭ്യര്‍ത്ഥിച്ചു. മുംബൈയിലായിരുന്ന എനിക്ക് ചെന്നൈയിലേക്ക് യാത്ര ചെയ്യാന്‍ ഒരു സ്വകാര്യ ജെറ്റും അദ്ദേഹം അയച്ചുതന്നു’. ജാക്വിലിന്‍ ഇഡിയോട് പറഞ്ഞു.

Read Also : തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. തട്ടിപ്പു കേസിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വലിന് 5.71 കോടിയുടെ സമ്മാനങ്ങള്‍ വാങ്ങി നല്‍കിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. സ്ഥിരം നിക്ഷേപം ഉള്‍പ്പെടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാഷ്ട്രീയക്കാരനായ ടി. ടി.വി ദിനകരന്‍ ഉള്‍പ്പെട്ട അഞ്ച് വര്‍ഷം പഴക്കമുള്ള തട്ടിപ്പ് കേസിലും സുകേഷ് ഇപ്പോള്‍ പ്രതിയാണ്.

Story Highlights: sukesh chandrasekhar gifted many things worth crores

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top