എ ഐ ക്യാമറകള്‍ എറണാകുളം ജില്ലയില്‍ പണി തുടങ്ങി;രാത്രിയും പകലും നിരീക്ഷണത്തിന് 64 ക്യാമറകള്‍

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ തെളിവ് സഹിതം കണ്ടെത്തി കാര്യക്ഷമമായി തടയുന്നതിനായി സ്ഥാപിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. രാവും പകലും നിരീക്ഷണത്തിനായി 100 എ ഐ ക്യാമറകളാണ് ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 64 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് നടപടി സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. (ai camera ernakulam)
എ ഐ ക്യാമറകള്‍ ശേഖരിച്ച ചിത്രങ്ങള്‍ നാളെ മുതല്‍ തന്നെ വാഹന ഉടമകളുടെ പേരില്‍ നോട്ടീസായി അയയ്ക്കാന്‍ തുടങ്ങും. പിഴ ഓണ്‍ലൈനായി അടയ്ക്കുന്നതിന് 30 ദിവസം വരെ സൗകര്യമുണ്ട്. എന്നാല്‍ 30 ദിവസം കഴിഞ്ഞും പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തും. പിന്നീട് കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി പിഴയാകും നല്‍കേണ്ടിവരിക. 30 ദിവസങ്ങള്‍ക്കുള്ളില്‍ പിഴ തുക അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അടയ്ക്കാന്‍ സാധിക്കും.
അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും പുതിയ എ ഐ ക്യാമറകളിലൂടെ അറിയാന്‍ സാധിക്കും.
Story Highlights: ai camera ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here