മെഡിക്കൽ കോളജിൽ പരമ്പരാഗത സത്യപ്രതിജ്ഞയ്ക്ക് പകരം “ചരക് ശപഥ്”; ഡീനിനെ പുറത്താക്കി തമിഴ്നാട് സർക്കാർ

തമിഴ്നാട് മെഡിക്കൽ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ പരമ്പരാഗത ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം സംസ്‌കൃതത്തിൽ (ചരക് ശപഥ്) പ്രതിജ്ഞയെടുക്കാൻ അനുവദിച്ചതിന് സർക്കാർ മെഡിക്കൽ കോളജ് ഡീനെ നീക്കി.(Dean of Madurai Medical College removed after students take Sanskrit Charak oath)
തമിഴ്‌നാട്ടിലെ മധുരയിൽ ശനിയാഴ്ച നടന്ന പ്രവേശന ചടങ്ങിനിടെ മെഡിക്കൽ വിദ്യാർത്ഥികൾ സംസ്‌കൃത പ്രതിജ്ഞയായ “ചരക് ശപഥ്” ചൊല്ലിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തമിഴ്‌നാട് ആരോഗ്യമന്ത്രി സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞ മാത്രമേ ഉപയോഗിക്കാവൂ എന്ന് മെഡിക്കൽ കോളജുകൾക്കും ആശുപത്രികൾക്കും സംസ്ഥാന സർക്കാർ സർക്കുലർ നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾ സ്വന്തം നിലയിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഡീൻ അവകാശപ്പെട്ടു. അതേസമയം ഡീനിനെ നീക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് സംഭവത്തോട് പ്രതികരിച്ച ബിജെപി നേതാവ് നാരായണൻ തിരുപ്പതി പറഞ്ഞു.
“ഹിപ്പോക്രാറ്റിക് പ്രതിജ്ഞയാണ് പ്രതിജ്ഞയെടുക്കാനുള്ള പാശ്ചാത്യവൽക്കരിക്കപ്പെട്ട മാർഗം. എൻഎംസി പഴയ ഇന്ത്യൻ ചികിത്സാരീതിയാണ് (മഹർഷി ചരക് ശപത്) ശുപാർശ ചെയ്തത്. അനാവശ്യ രാഷ്ട്രീയം ഒഴിവാക്കണം” അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Story Highlights: Dean of Madurai Medical College removed after students take Sanskrit Charak oath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here