Advertisement

ഭക്തൻ ക്ഷേത്രകുളത്തിൽ വീണ് മരിച്ചു; ഗുരുവായൂരിൽ ശുദ്ധക്രിയ; ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം

May 2, 2022
1 minute Read
guruvayur temple entry restriction

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് ശുദ്ധിക്രിയകൾ നടത്തുന്നത്.

കൊവിഡിനെ തുടർന്ന് ഏറെ നാൾ അടച്ചിട്ടതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്തർക്ക് പ്രവേശനം.

പിന്നാലെ ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ക്ഷേത്രദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയത് നീക്കി. എന്നാൽ ഓൺലൈനിൽ ബുക്ക് ചെയ്ത് ദർശനത്തിനുള്ള സൗകര്യം തുടരും.

Story Highlights: guruvayur temple entry restriction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top