രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍

രാജ്യത്തെ കൊവിഡ് കേസുകളിലെ വർധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഐസിഎംആർ. കേസുകളിലെ വർധന ചില പ്രദേശങ്ങളിൽ മാത്രമെന്ന് വിശദീകരണം. രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ല, പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി.(no covid 4thwave in india says icmr)
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ്19 കേസുകളുടെ വർധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നത്.
പല പ്രദേശങ്ങളിലും കൊവിഡ്-19 പോസിറ്റിവിറ്റി നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഡൽഹിയിൽ ശനിയാഴ്ച 5.10% പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തു. പരിശോധന കുറച്ചതാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ തലസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ മാസം അവസാനത്തോടെ 7% ആയി ഉയർന്നിരുന്നു.
കൊവിഡ് കേസുകള്‍ ഉയരുന്നത് ഇന്ത്യയിലെ ചില ജില്ലകളിൽ പ്രദേശികമായി കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ബ്ലിപ്പുകള്‍ മാത്രമാണ്, ഒരു വേരിയന്റ് മൂലമുണ്ടാകുന്ന ഒരു പുതിയ കൊവിഡ് തരംഗത്തിന്റെ തുടക്കമല്ല ഇത്. ഈ ബ്ലിപ്പുകൾ നിലവിൽ ചില പ്രദേശങ്ങളില്‍ മാത്രം പരിമിതപ്പെടുന്നതാണ്. മാത്രമല്ല രാജ്യത്തുടനീളം ഇത് വ്യാപിച്ചിട്ടില്ല. ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ സമീരൻ പണ്ഡേ പറയുന്നു.
Story Highlights: no covid 4thwave in india says icmr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here