സംസ്ഥാനത്തെ നഴ്സിംഗ് സംഘടനകള്‍ ഏറ്റുമുട്ടലിലേക്ക്

സംസ്ഥാനത്തെ നഴ്സിംഗ് സംഘടനകള്‍ ഏറ്റുമുട്ടലിലേക്ക്. നഴ്സിംഗ് സ്‌കൂളുകളിലെ പബ്ളിക് ഹെല്‍ത്ത് ട്യൂട്ടര്‍ നിയമനത്തിലാണ് ഗവണ്‍മെന്റ് നഴ്സിംഗ് അസോസിയേഷനും ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സിംഗ് സംഘടനയും തമ്മില്‍ തര്‍ക്കം നടക്കുന്നത്.
പ്രമോഷന്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് പ്രവേശിക്കാനെത്തിയപ്പോഴാണ് മൂന്നു ദിവസം മുമ്പ് ഇറക്കിയ ഉത്തരവ് മരവിപ്പിച്ചതായി അറിയിപ്പ് ലഭിക്കുന്നത്. സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള ഗസറ്റഡ് നിയമനം നിഷേധിച്ചതിന് പിന്നില്‍ സ്റ്റാഫ് നഴ്സിംഗ് സംഘടനയുടെ സമ്മര്‍ദ്ദമെന്നാണ് ജെ.പി.എച്ച് നഴ്സുമാരുടെ ആരോപണം. എന്നാല്‍ നഴ്സിംഗ് സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ വേണ്ട യോഗ്യതയില്ലാത്തതാണ് എതിര്‍പ്പിന് കാരണമെന്ന് സ്റ്റാഫ് നഴ്സിംഗ് അസോസിയേഷന്‍ പറഞ്ഞു.
Story Highlights: nursing organisations issue kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here