Advertisement

ഷവർമ്മ വിഷബാധയുടെ കേരളത്തിലെ ആദ്യത്തെ ഇര 2012ൽ സച്ചിൻ റോയ് മാത്യു

May 2, 2022
3 minutes Read
first victim shawarma poisoning

സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2012ലാണ്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതെന്ന പരാതി വലിയ ചർച്ചയായി. ഷവർമ വഴിയുള്ള ഭക്ഷ്യവിഷബാധകൾ റിപ്പോർട്ട് ചെയ്യുമ്പോഴൊക്കെ തുടർനടപടികൾ പേരിലൊതുക്കുകയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് ( first victim shawarma poisoning ).

2012 ജൂലൈ 13ന് ആണ് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായി സച്ചിൻ മാത്യു മരിച്ചത്. ഹോട്ടൽ മാനേജ്മെന്റ് ബിരുദം പൂർത്തിയാക്കിയ സച്ചിൻ ബെംഗളൂരുവിൽ ഉപരി പഠനത്തിനു ഫീസ് അടയ്ക്കാനും മറ്റുമാണ് തിരുവനന്തപുരത്തു നിന്നു ജൂലൈ10നു രാത്രി യാത്ര തിരിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നു വാങ്ങിയ ഷവർമ യാത്രയ്ക്കിടെ കഴിച്ചതിനെ തുടർന്നു കടുത്ത വയറുവേദന അനുഭവപ്പെട്ടു. ബെംഗളൂരുവിലെ മുറിയിലെത്തിയതോടെ അവശനായി. പിന്നീട് സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയ പൊലീസാണ് നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി. ഇതേ ഹോട്ടലിൽ നിന്നും ഷവ‍ർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു.

മലയാളികൾക്കിടയിൽ പ്രിയങ്കരമായികൊണ്ടിരുന്ന ഷവർമ സംശയമുനയിലാകുന്നത് ഇതോടെയാണ്. യുവാവിന്റെ മരണത്തോടെ ഫുഡ് സേഫ്റ്റി കമ്മീഷണർ അന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഉത്തരവിട്ടു. സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡിൽ ആയിരത്തിലധികം ഭക്ഷ്യശാലകളിൽ പരിശോധന നടത്തി. തീർത്തും മോശാന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന 50 സ്ഥാപനങ്ങൾ അടപ്പിച്ചു.

Read Also : അച്ഛൻ മരിച്ചിട്ടും വീട്ടിൽ എത്താൻ കഴിഞ്ഞില്ല: അമ്മയെ കാണാൻ അഞ്ചു വർഷത്തിനു ശേഷം യോഗി ആദിത്യനാഥ് നാളെയെത്തും

നാനൂറിലേറെ കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി. കൊച്ചിയിൽ അടക്കം പല സ്ഥലങ്ങളിലും ഷവർമയ്ക്ക് താത്കാലിക നിരോധനമുണ്ടായി. ഭക്ഷ്യശാലകളെ കുറിച്ച് പരാതികൾ നേരിട്ട് അറിയിക്കുന്നതിനായി ഹെൽപ്ലൈൻ സംവിധാനങ്ങൾ ഒരുക്കി. ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ ആവർത്തിച്ചു.

പക്ഷെ പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം ഷവർമ്മ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധ സ്ഥിരം വാർത്തയായി. ഷവർമ്മക്കായി കൊണ്ട് വന്ന മോശം ഇറച്ചി പല തവണ പിടികൂടി. വൃത്തിയുള്ള അന്തരീക്ഷത്തിൽ ഷവർമ ഉണ്ടാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം ഇപ്പോഴും നടപ്പാകുന്നില്ലെന്നതാണ് വസ്തുത.

Story Highlights: Sachin Roy Mathew was the first victim of shawarma poisoning in Kerala in 2012

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top