പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപണം; മധ്യപ്രദേശിൽ രണ്ട് യുവാക്കളെ മർദിച്ച് കൊലപ്പെടുത്തി

പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. 20 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഇവരുടെ വീട്ടിലെത്തിയതാണ് സംഘം ആക്രമിച്ചതെന്ന് പരാതിക്കാർ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ കൗറെ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിമരിയ എന്ന സ്ഥലത്താണ് സംഭവം. 20 ഓളം പേർക്കെതിരെ കേസെടുത്തു. ആറുപേർക്കെതിരെ കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് എംഎൽഎ അർജുൻ സിംഗ് കക്കോഡിയയുടെ നേതൃത്വത്തിൽ ജബൽപൂർ-നാഗ്പൂർ ഹൈവേ ഉപരോധിച്ചു.
Read Also : മദ്ധ്യവയസ്കനെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിക്കൊന്നു
രണ്ട് പേരും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
Story Highlights: 2 Tribals Accused Of Killing Cow Beaten To Death In Madhya Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here