അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ്; സംഘര്‍ഷം ഈദ് ഗാഹിനിടെ

ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം. സുരക്ഷാ സേനയ്ക്ക് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞു. ആക്രമികള്‍ ഭീകരവാദ സംഘടനകളെ പ്രാദേശികമായി സഹായിക്കുന്നുവരാണെന്നാണ് സൂചന.
പെരുന്നാളിനോടുബന്ധിച്ച് നടന്ന ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറുണ്ടായത്. മേഖലയില്‍ ഭീകരവാദികളുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ അനന്ത്‌നാഗിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സേനയ്ക്ക് നേരായ ആക്രമണം.
ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത് പുലര്‍ച്ചെ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ് കല്ലേറുണ്ടായത്. സേനയ്ക്ക് നേരെ നിരവധി പേര്‍ കല്ലെറിയുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കിടെ സ്വതന്ത്ര കശ്മീര്‍ എന്നാവശ്യത്തില്‍ ചിലര്‍ മുദ്രാവാക്യം വിളിച്ച് പുറത്തുനിന്നെത്തുകയായിരുന്നു. ഇതിനിടെ സുരക്ഷാ സേന കടന്നുവന്നതോടെയാണ് മുദ്രാവാക്യം വിളിച്ചവര്‍ കല്ലെറിഞ്ഞത്.
Story Highlights: attack against soldiers in jammu kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here