മക്കയിലും മദീനയിലും ഈദ് നമസ്‌കാരം നടന്നു

കൊവിഡ് മഹാമാരിക്ക് ശേഷമെത്തിയ ആദ്യ ഈദ് ആഘോഷമാക്കി വിശ്വാസികള്‍. പുലര്‍ച്ചെ നടന്ന ഈദ് നമസ്‌കാരത്തിന് മക്കയിലും മദീനയിലും നിരവധി പേരെത്തി. മക്ക ഗ്രാന്‍ഡ് മസ്ജിദ് ഇമാം ഷെയ്ഖ് സാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദാണ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയത്.
Read Also : തീർത്ഥാടകരുടെ തിരക്കൊഴിവാക്കൽ; മക്കയിലെ വിശുദ്ധ ഹറമില്‍ 100 വാതിലുകള്‍ തുറന്നു
വിശ്വാസികളെ കൊണ്ട് മക്കയും മദീനയും ആഘോഷവും ഐക്യവുമുള്ള പുണ്യഭൂമിയില്‍ കാണാനായി. വ്രതാവസാനത്തിന്റെ ഐശ്വര്യവും ഈദ് സന്ദേശവും പരസ്പരം കൈമാറി ഏവരും സന്തോഷത്തില്‍ പങ്കുകൊണ്ടു. മദീനയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പങ്കെടുത്തു.
Story Highlights: Eid prayers in Makkah and Madinah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here