തീർത്ഥാടകരുടെ തിരക്കൊഴിവാക്കൽ; മക്കയിലെ വിശുദ്ധ ഹറമില്‍ 100 വാതിലുകള്‍ തുറന്നു

മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു. റമദാനിൽ തീർത്ഥാടകരുടെ തിരക്ക് കൂടാനുളള സാധ്യത കണക്കിലെടുത്താണ് പുതിയ വാതിലുകൾ തുറന്നതെന്ന് സൗദി അറേബ്യ അറിയിച്ചു.
റമദാനിൽ തറാവീഹ് നമസ്കാരത്തിനായി ഹറം പളളിയിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് അകലം പാലിക്കാതെ പ്രാർത്ഥനകൾ നടത്താൻ മക്കയിൽ അനുമതിയായത്.
Read Also : റമദാനെ വരവേറ്റ് വിശുദ്ധിയില്‍ ബഹ്‌റൈനും
തീർത്ഥാടകർക്ക് വിവിധ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. തീർത്ഥാടകർക്ക് ആരോഗ്യപരവും സുരക്ഷിതവുമായി പ്രാർത്ഥനകൾ നിർവഹിക്കാനുളള സാഹചര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
Story Highlights: Over 100 doors opened to ease entry, exit of worshipers at Makkah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here