രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയർന്നു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയർന്നു. മാർച്ചിൽ 7.60% ആയിരുന്നത് ഏപ്രിലിൽ 7.83% ആയി ഉയർന്നു. ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഹരിയാനയിലാണ്, 34.5 ശതമാനം. തൊട്ടുപിന്നിൽ 28.8 ശതമാനവുമായി രാജസ്ഥാനാണ്.
നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 9.22% ആയി ഉയർന്നു. മാർച്ചിൽ ഇത് 8.28 ശതമാനമായിരുന്നു. ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.29% ൽ നിന്ന് 7.18% ആയി കുറഞ്ഞത് ആശ്വാസകരമാണെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി യുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിൽ 28 ന് കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ മെച്ചപ്പെട്ടതായുള്ള കണക്ക് പുറത്ത് വിട്ടിരുന്നു. 2021 ഒക്ടോബർ-ഡിസംബർ കാലയളവിലെ കണക്കായിരുന്നു ഇത്. ഇത് പ്രകാരം വ്യാപാരം, നിർമ്മാണം, ഐടി എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന മേഖലകൾ 400000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി വ്യക്തമാക്കിയിരുന്നു.
Read Also :യുദ്ധം അവസാനിപ്പിക്കണം, ഇന്ത്യ സമാധാനത്തിനൊപ്പം; മോദി
രൂക്ഷമായ വിലക്കയറ്റം കാരണം സാമ്പത്തിക തിരിച്ചുവരവിലെ മന്ദതയാണ് തൊഴിലവസരങ്ങള്‍ കുറയുന്നതിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
Story Highlights: India’s unemployment rate up to 7.83% in April
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here