പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ്‍, ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ്‍ ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. 9 കളിയിൽ 16 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇന്ന് ഇറങ്ങുന്നത്. (ipl 2022 Gujrath titans vs punjab kings)
സീസണിലാദ്യം ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചിരുന്നു. 59 പന്തില്‍ 96 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്ലായിരുന്നു ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ 35ഉം നായകന്‍ ഹര്‍ദിക് പാണ്ഡ്യ 27ഉം റണ്‍സെടുത്തു. അവസാന രണ്ട് പന്തില്‍ സിക്‌സര്‍ പറത്തി രാഹുല്‍ തെവാട്ടിയയായിരുന്നു മത്സരം ജയിപ്പിച്ചത്.
എന്നാൽ 9 കളിയിൽ 8 പോയിന്‍റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബിന് ജയം അനിവാര്യമാണ്. അതേസമയം ഇന്നലത്തെ ജയത്തോടെ 10 കളികളില്‍ എട്ട് പോയിന്‍റ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം പരാജയം വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 10 കളികളില്‍ 12 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.
Story Highlights: ipl 2022 Gujrath titans vs punjab kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here