Advertisement

സില്‍വര്‍ലൈന്‍ ബദല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍

May 3, 2022
0 minutes Read

സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍. നാളെയാണ് ബദല്‍ സംവാദം നിശ്ചയിച്ചിരുന്നത്. ചര്‍ച്ചകള്‍ തുടരും ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടില്ലെന്നും കെ റെയില്‍ വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ ബദല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നേരത്തെ കെ റെയില്‍ എംഡി അറിയിച്ചിരുന്നതാണ്. എന്നാല്‍ അവസാനനിമിഷത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ച് അദ്ദേഹം പിന്മാറുകയായിരുന്നു. ഏപ്രില്‍ 28ന് കെ റെയില്‍ നടത്തിയ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിരുന്ന അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലും പങ്കെടുക്കുന്നത്.

ഏപ്രില്‍ 28 ലെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകള്‍ തന്നെയാണ് ഈ ചര്‍ച്ചയിലും പങ്കെടുക്കുന്നത്. സെമിനാര്‍ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. പിന്മാറിയ പാനലിസ്റ്റുകള്‍ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചര്‍ച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങളാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്. ഭാവിയില്‍ ന്യായമായും സുതാര്യമായും ഇത്തരം ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സര്‍ക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായും കെ റെയില്‍ അറിയിച്ചു.

ഭാവിയിൽ സുതാര്യമായ ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും സർക്കാരും നടത്തുമെന്നും അധികൃതർ പറയുന്നു. കെ റെയിൽ പിന്മാറിയെങ്കിലും സംവാദവുമായി മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം. കുഞ്ചറിയ പി ഐസക് , എൻ രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ അനുകൂലിച്ചും, അലോക് കുമാർ വർമ്മ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു, ആർ.വി.ജി.മേനോൻ എന്നിവർ പദ്ധതിക്ക് എതിരെയും സംസാരിക്കും. നാളെ രാവിലെ 10.30ന് തിരുവനന്തപുരം പാണക്കാട് ഹാളിലാണ് സംവാദം. മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന സംവാദത്തിൽ പൊതുജനങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top