ചെറിയ പെരുന്നാളാശംസകൾ നേർന്ന് പി.സി.ജോർജ്; കമന്റ് ബോക്സിൽ രൂക്ഷവിമർശനം

മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഇതിനിടെ വിശ്വാസികൾക്ക് പെരുന്നാളാശംസകൾ നേർന്ന് പി.സി.ജോർജ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.സി ആശംകൾ നേർന്നത്.
‘ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ പി.സി.ജോർജ്’ എന്നാണ് ചിത്രത്തിനൊപ്പം പി സി ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകൾക്ക് താഴെ രൂക്ഷമായ വിമർശനങ്ങളാണ് കമന്റുകളായി വരുന്ന്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പി.സി.ജോർജിനെ ഒരു വിഭാഗം വിമർശിക്കുന്നത്.
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉച്ചയോടെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. പി.സി.ജോർജിന്റെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് പി.സി.ജോർജ് പ്രതികരിച്ചിരുന്നു.
Story Highlights: PC George for small festive greetings; Criticism in the comment box
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here