തൃക്കാക്കരയിൽ പി ടിയേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തൃക്കാക്കരയിൽ പി ടി തോമസിന്റെ വിയോഗമുണ്ടാക്കിയ വേദന ഇപ്പോഴുമുണ്ട്, പി ടിയേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.പി ടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് അതിനേക്കാളും ഭൂരിപക്ഷം ഇത്തവണ ലഭിക്കും.(vdsatheeshan on thrikkakara byelection)
രാഷ്ട്രീയമായിട്ടാണ് പോരാട്ടം പി ടി തോമസിന്റെ നിയോജകമണ്ഡലവുമായിട്ട് വൈകാരിക ബന്ധം കൂടിയുണ്ട്. അത് ജനങ്ങൾ തീർച്ചയായും പിന്തുണയ്ക്കും. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയ വേദന ഇപ്പോഴും മാറിയിട്ടില്ല. ഞങ്ങളും ആ വിഷമത്തിൽ നിന്നും മാറിയിട്ടില്ല. പി ടി തോമസിന്റെ നഷ്ടം എന്ന് പറയുന്നത് നികത്താൻ കഴിയാത്തതാണ്. എങ്കിലും അവിടെ തെരെഞ്ഞെടുപ്പ് വന്നു അവിടെ ഞങ്ങൾ ടീമായിട്ട് തന്നെ നേരിടും.
ഇന്ന് വൈകിട്ട് ആറ് മണിക്ക് മുൻപായി തന്നെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ഡൽഹിയിൽ നിന്നും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഒരു ബൈ ഇലക്ഷൻ രാഷ്ട്രീയ ആശയങ്ങൾ പറയുന്നതിന് വേണ്ടിയുള്ള ഒരു അവസരം കൂടിയാണ്. കേരളത്തെ മുഴുവൻ പ്രതിനിധികരിച്ചുകൊണ്ട് ഈ ഗവൺമെന്റിനെ ഞങ്ങൾ ജനങ്ങളുടെ മുന്നിൽ വിചാരണ ചെയ്യും. സിൽവർ ലൈൻ ഉൾപ്പെടെയുള്ള വിനാശകരമായ പദ്ധതികൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. ഒറ്റപ്പേരില്‍ ധാരണയായെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞു. കെപിസിസി തീരുമാനിച്ച പേര് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നും കെ സുധാകരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 40 നേതാക്കളുമായി ആശയവിനിമയം നടത്തി. ആരും ഉമ തോമസിൻ്റെതല്ലാതെ മറ്റൊരു പേരും പറഞ്ഞില്ല. ഉമ്മൻചാണ്ടി ഡൊമനിക് പ്രസൻ്റേഷനുമായി സംസാരിച്ച് സാഹചര്യം വിവരിച്ചു എന്നാണ് വിവരം.
Story Highlights: vdsatheeshan on thrikkakara byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here