കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്

കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് ഡിസിജിഐയുടെ ( ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ) അനുമതി തേടി ഭാരത് ബയോടെക്. രണ്ടു മുതല്‍ 18 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനായാണ് അനുമതി തേടിയത്. ഒരാഴ്ച മുമ്പാണ് കമ്പിനി അനുമതിക്കായി അപേക്ഷിച്ചത്.
രണ്ടു വയസു മുതല്‍ 18 വയസുവരെ ഉള്ളവരില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ഡോസ് കോവാക്‌സിനുകളില്‍ സംബന്ധിച്ച് ഇതിനകം തന്നെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അടുത്തിടെ ആറു വയസു മുതല്‍ 12 വയസു മുതല്‍ വരെയുള്ള കുട്ടികളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ഉപയോഗിക്കുന്നിതിന് അനുമതി നല്‍കിയിരുന്നു. കൂടാതെ രണ്ട് മുതല്‍ അഞ്ചുവരെ വയസുകാരില്‍ അടിയന്തര ആവശ്യത്തിന് കോവാക്‌സിന്‍ ഉപയോഗിക്കുന്നതിന് കമ്പിനി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനു പുറമേയാണ് ഇപ്പോള്‍ രണ്ട് മുതല്‍ 18 വയസ് പ്രായമുള്ളവരില്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് ഭാരത് ബയോടെക് അനുമതി തേടിയത്.
Story Highlights: COVID-19: Bharat Biotech seeks DCGI’s permission to conduct Covaxin booster trials in 2-18 age group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here