കേരള ഗെയിംസ്; ഫുട്‌ബോൾ, ഹോക്കി മത്സരങ്ങള്‍ ഇന്നാരംഭിക്കും

പ്രഥമ കേരള ഗെയിംസിലെ ഫുട്‌ബോൾ, ഹോക്കി, ഖൊ ഖോ മത്സരങ്ങൾ ഇന്നാരംഭിക്കും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് ഫുട്‌ബോൾ മത്സരങ്ങൾ. രാവിലെ 7 മണിക്ക് കോട്ടയവും എറണാകുളവും തമ്മിലാണ് ആദ്യ മത്സരം. ഒൻപതു മണിക്ക് നടക്കുന്ന മത്സരത്തിൽ ആലപ്പുഴ കണ്ണൂരിനെയും വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തിൽ പാലക്കാട് കൊല്ലത്തേയും നേരിടും.
ഗെയിംസിലെ മറ്റൊരു പ്രധാന ഇനമായ ഖൊ ഖൊ മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലാണ് ഖൊ ഖൊ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ആദ്യ ദിനത്തില്‍ പ്രാഥമിക തലം മുതല്‍ കോര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയാകും. സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും. പുരുഷ – വനിതാ വിഭാഗം ഹോക്കി മത്സരങ്ങള്‍ ഇന്ന് കൊല്ലം ഹോക്കി സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. പുരുഷ വിഭാഗത്തിലെ പ്രാഥമിക റൗണ്ട് മത്സരങ്ങളും വനിതാ വിഭാഗത്തിലെ കോര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഇന്ന് പൂര്‍ത്തിയാകും.
ബാഡ്മിന്റണ്‍ പുരുഷ വനിതാ വിഭാഗം ഫൈനല്‍ മത്സരങ്ങള്‍ ഇന്നു നടക്കും. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. പുരുഷ വിഭാഗം ഫൈനലിൽ എറണാകുളം കോഴിക്കോടിനെ നേരിടും വനിതാ വിഭാഗം ഫൈനലിൽ എറണാകുളവും കോട്ടയവും ഏറ്റു മുട്ടും. രാവിലെ 9 മുതൽ മത്സരങ്ങൾ ആരംഭിക്കും. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കുന്ന ബോക്‌സിങ് മത്സരങ്ങളുടെ സെമി ഫൈനലുകളും ഇന്നു നടക്കും.
Story Highlights: kerala games football and hockey matches will start today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here