നന്മ പ്രോപ്പർട്ടീസ് ലിമിറ്റഡിന്റെ വൺ കൊച്ചി പദ്ധതിക്ക് തുടക്കം

വ്യവസായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രൂപ്പ് മീരാൻ കമ്പനികളുടെ ഭാഗമായ നന്മ പ്രോപ്പർട്ടീസ് ലിമിറ്റഡിന്റെ വൺ കൊച്ചി പദ്ധതിക്ക് തുടക്കം തുടക്കമായി. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നൂതനമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് കൊച്ചിയിലെ വൈറ്റിലയിൽ പദ്ധതി ആരംഭിച്ചത്.
കൊച്ചിയിൽ ഒറ്റമുറി സൗകര്യമുള്ള 455 അപ്പാർമെന്റുകളും രണ്ട് മുറികളുള്ള 452 അപ്പാർട്ട്മെന്റുകളുമാണ് ആസൂത്രണം ചെയ്യുന്നത്. പരമാവധി വേഗത്തിൽ പദ്ധതി പൂർത്തിയാക്കും.
കൊവിഡ്ക്കാലത്ത് 20 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിടങ്ങൾ പൂർത്തിയാക്കി ഉപഭോഗ്താക്കൾക്ക് കൈമാറിയ നന്മ പ്രോപ്പർട്ടീസ് തിരുവനന്തപുരം, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും പദ്ധതികൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
മിതമായ നിരക്കിൽ മെച്ചപ്പെട്ട സൗകര്യമെന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. ഉയർന്ന നിലവാരവും സൗകര്യവും നൽകിയാണ് പദ്ധതി ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.nanmaconstruct.com/
Story Highlights: Nanma Properties Limited’s One Kochi Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here