ഡെവലപ്‌മെന്റ് ലീഗ്: ഒടുവിൽ ബ്ലാസ്റ്റേഴ്സ് വീണു; വിജയക്കുതിപ്പ് അവസാനിപ്പിച്ചത് എഫ്സി ഗോവ

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെൻ്റ് ലീഗിൽ ബ്ലാസ്റ്റേഴ്സ് റിസർവ് നിരയ്ക്ക് ആദ്യ പരാജയം. തുടരെ നാല് ജയവുമായി എത്തിയ ബ്ലാസ്റ്റേഴ്സിനെ എഫ്സി ഗോവയാണ് വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ഗോവയുടെ വിജയം. ഒരു ഗോളിനു മുന്നിൽ നിന്നതിനു ശേഷമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
നിഹാലിലൂടെ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ആദ്യമായി ലീഡ് നേടി. എന്നാൽ, ആദ്യ പകുതി അവസാനിക്കും മുൻപ് ജോവിയൽ ഡയസിലൂടെ ഗോവ സമനില പിടിച്ചു. ലീഗിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. ആദ്യ പകുതി 1-1നാണ് പിരിഞ്ഞത്. 80 മിനിട്ട് പൂർത്തിയാകുമ്പോഴും കളി 1-1 എന്ന സ്കോറിലായിരുന്നു. അവസാന പത്ത് മിനിട്ടിൽ രണ്ട് തവണ സ്കോർ ചെയ്ത ഗോവ പിന്നിൽ നിന്ന് തിരിച്ചടിച്ച് ജയം പിടിച്ചടക്കുകയായിരുന്നു. ജോവിയൽ രണ്ടാം ഗോൾ നേടിയപ്പോൾ ബ്രിസൺ ഫെർണാണ്ടസ് മൂന്നാം ഗോൾ നേടി.
Story Highlights: development league kerala blasters fc goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here