Advertisement

സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

May 5, 2022
1 minute Read

സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങൾ മോഷണം നടത്തിയ സ്ത്രീ മണിക്കൂറുകൾക്കകം കട്ടപ്പന പൊലീസിന്റെ പിടിയിലായി. കുഴിത്തൊളു കുഴിക്കണ്ടം പന്നയ്ക്കൽ സുശീലയാണ് ( 47 ) മാലയും വളയും മോഷ്ടിച്ച കേസിൽ അറസ്റ്റിലായത്. ബുധനാഴ്ച്ച രാവിലെ 9 നാണ് പ്രതി ആദ്യമോഷണം നടത്തുന്നത്. സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ കൈയ്യിൽ കിടന്നിരുന്ന സ്വർണ്ണ വള മോഷ്ടിച്ച ശേഷം ഇവർ മുങ്ങുകയായിരുന്നു.

Read Also : സ്ത്രീകൾ മാത്രമുള്ള വീടുകളിൽ മോഷണം; ഒടുവിൽ പൊലീസിന്റെ വലയിൽ

സ്ഥിരം മോഷ്ടാവായ പ്രതിയെക്കുറിച്ച് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് അറിവുള്ളതിനാൽ ഇവരുടെ ചിത്രങ്ങൾ ഉൾപ്പടെ മോഷണം നടന്ന വിവരം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട് നഗരത്തിൽ ഗാന്ധി സ്ക്വയറിൽ എത്തിയ പ്രതി സുശീല മറ്റൊരു കുട്ടിയെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയും ഈ കുട്ടിയുടെ കൈയ്യിൽ കിടന്നിരുന്ന വളകൾ സൂത്രത്തിൽ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. പൊലീസ് ടൗണിൽ പരിശോധന നടത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല.

പൊലീസ് വിവിധ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആശുപത്രിയിൽ മോഷണം നടത്തിയ അതേ സ്ത്രീ മാലയും വളയും പണയം വയ്ക്കാൻ കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയിരുന്നെന്ന് വ്യക്തമായത്. അവിടെ നൽകിയ വിലാസത്തിൽ നിന്നാണ് പ്രതി സുശീലയെ പൊലീസ് തിരിച്ചറിയുന്നത്. ഏപ്രിൽ 25 ന് ആശുപത്രിയിൽ നിന്നും 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണവള സുശീല മോഷ്ടിച്ചിരുന്നു. ഈ കേസിലും അവർ പ്രതിയാണ്.

Story Highlights: Gold stolen; Defendant arrested within hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top