Advertisement

ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളും ഗെയിമുകളും അമിതവണ്ണത്തിന് കാരണമാകുമോ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന…

May 5, 2022
1 minute Read

ടെക്‌നോളജി വളരെയധികം വളർന്നൊരു ലോകത്താണ് നമ്മൾ ഇപ്പോൾ കഴിയുന്നത്. എന്ത് ആവശ്യവും വിരൽ തുമ്പിൽ തന്നെ പരിഹരിക്കാം. ഭക്ഷണ വിതരണ ആപ്പും ഓൺലൈൻ ഗെയിമുകളും യൂറോപ്യന്‍ മേഖലയില്‍ പൊണ്ണത്തടി വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവിലെ അവസ്ഥയില്‍ അമിതവണ്ണത്തെ തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങൾക്ക് കഴിയില്ലെന്നും ഡബ്ല്യുഎച്ച്ഒ യൂറോപ്യന്‍ റീജനല്‍ ഒബേസിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഭക്ഷണക്രമം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കാനും സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മുതിര്‍ന്നവരില്‍ 60 ശതമാനവും കുട്ടികളില്‍ മൂന്നിലൊന്നും അമിതവണ്ണമുള്ളവരാണ്. കോവിഡ് മഹാമാരി ഈ സ്ഥിതി വഷളാകാൻ കാരണമായെന്നും വിദഗ്ദർ ചൂണ്ടികാണിക്കുന്നു. അമിതവണ്ണമുള്ള മുതിര്‍ന്നവരുടെ എണ്ണത്തിൽ അമേരിക്ക യൂറോപ്പിനെക്കാള്‍ മുന്നിലാണ്. പ്രതിവര്‍ഷം 12 ലക്ഷം മരണങ്ങള്‍ക്ക് അമിതവണ്ണം കാരണമാകുന്നുണ്ട്. അതിൽ സംഭവിക്കുന്ന ആകെ മരണങ്ങളുടെ 13 ശതമാനം ജീവിതശൈലി കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അമിതവണ്ണം കാരണം ഓരോ വര്‍ഷവും രണ്ട് ലക്ഷം പുതിയ അര്‍ബുദ രോഗികള്‍ ഉണ്ടാകാനും കാരണമാകുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പതിമൂന്ന് തരം അര്‍ബുദങ്ങള്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയുടെ സാധ്യത ഗണ്യമായി വര്‍ധിപ്പിക്കാൻ ശരീരത്തിലെ അമിതമായ കൊഴുപ്പ് കാരണമാകുന്നുണ്ട് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഭക്ഷണ വിതരണ ആപ്പുകള്‍ ഇതിന് മുഖ്യ പങ്ക് വഹിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ആപ്പുകൾ വഴി കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഫുഡ് കഴിക്കുന്നത് വർധിച്ചിട്ടുണ്ട്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തെ അപേക്ഷിച്ച് ഹോട്ടലില്‍നിന്ന് പാഴ്സല്‍ വാങ്ങുന്ന ഭക്ഷണത്തില്‍ ശരാശരി പ്രതിദിനം 200 കാലറി കൂടുതല്‍ അടങ്ങിയിരിക്കുന്നതായി ഗവേഷണങ്ങള്‍ പറയുന്നു.

Story Highlights: online gaming food apps driving obesity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top