Advertisement

തൃക്കാക്കരയിൽ സിൽവർ ലൈൻ ചർച്ചയാകും; വികസനത്തെ പിന്തുണയ്ക്കുന്ന ആർക്കും ഒപ്പം വരാമെന്ന് മന്ത്രി പി രാജീവ്

May 5, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൃക്കാക്കരയിൽ സിൽവർ ലൈൻ ചർച്ചയാകുമെന്ന് മന്ത്രി പി രാജീവ്. തൃക്കാക്കരയിൽ എല്ലാവർക്കും സ്വീകാര്യനായ എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. ആശയക്കുഴപ്പം സൃഷ്‌ടിച്ചത്‌ മാധ്യമങ്ങളെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇടതു വേദിയിൽ എത്തണോ എന്ന് തീരുമാനിക്കേണ്ടത് കെ വി തോമസാണ്. വികസനത്തെ പിന്തുണയ്ക്കുന്ന ആർക്കും ഒപ്പം വരാമെന്നും മന്ത്രി വ്യക്തമാക്കി.(p rajeev about thrikkakara byelection)

Read Also : “ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല”; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…

തൃക്കാക്കര സ്ഥാനാര്‍ത്ഥിയെ പരമാവധി വേഗം പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്നത്, കെ റെയില്‍ ചര്‍ച്ച എൽഡിഎഫ് ന് അനുകൂലമാകും. വികസന രാഷ്ട്രീയത്തിനൊപ്പമാണ് തൃക്കാക്കരയിലെ ജനങ്ങള്‍, തൃക്കാക്കരയിലുള്ളവര്‍ കെ റെയിലിന് അനുകൂലമാണ്. വികസന രാഷ്ട്രീയത്തെ പിന്തുണച്ച് എല്ലാ രാഷട്രീയ പാര്‍ട്ടികളില്‍ നിന്നും ഇടതുപക്ഷത്തിന് പിന്തുണ ലഭിക്കുമെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: p rajeev about thrikkakara byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement