എ.ആർ. റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മൂത്ത മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ ചെന്നൈയിൽ വിവാഹിതയായി.
സൗണ്ട് എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസുദ്ദീൻ ഷെയ്ക്ക് മുഹമ്മദാണ് വരൻ. ചടങ്ങിൽ നിന്നുള്ള കുടുംബചിത്രം എ.ആർ. റഹ്മാനും ഖദീജയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
എല്ലാവരുടെയും പ്രാർഥനയ്ക്കും ആശംസയ്ക്കും നന്ദി പറയുകയാണെന്ന് വധൂവരന്മാർക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് എആർ റഹ്മാൻ പ്രതികരിച്ചു. ‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിവസം’ എന്ന കുറിപ്പോടെയാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറിലായിരുന്നു.
Read Also : സാങ്കേതിക മികവ് കൊണ്ട് അമ്പരിപ്പിച്ച് 2.0 വിഎഫ്എക്‌സ് മേക്കിങ്ങ് വീഡിയോ
എ.ആർ. റഹ്മാന്റെ സ്റ്റുഡിയോയിലാണ് റിയാസുദ്ദീൻ ഷെയ്ക്ക് മുഹമ്മദ് ജോലി ചെയ്യുന്നത്. ഖദീജയുടെയും റിയാസുദ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇരുവർക്കും ആശംസകൾ അറിയിച്ച് സിനിമാ – സംഗീത രംഗത്തെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സംഗീതത്തിൽ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്തെത്തിയത്.
Story Highlights: A.R. Rahman’s daughter Khadeeja got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here