“മലപ്പുറത്തുകാർക്ക് മൊഹബത്താണ് ഇതിനോട്”; ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി “ജെൻഡർ ന്യൂട്രൽ ഫുട്ബോൾ”

കണ്ട് പരിചയിച്ച ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണികൾക്ക് പുതിയ അനുഭവം സമ്മാനിച്ച് ജെൻഡർ ന്യൂട്രൽ ഫുട്ബോൾ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ പ്രചാരണാർത്ഥം ലിംഗ സമത്വം എന്ന ആശയം മുൻനിർത്തി മലപ്പുറത്ത് സംഘടിപ്പിച്ച ഫുട്ബോൾ മത്സരമാണ് ഫുട്ബോൾ പ്രേമികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചത്.
ആൺ പെൺ വ്യത്യാസമില്ലാതെ ഫുട്ബോളിനെ മതമായും ജീവിതശൈലിയായും നെഞ്ചിലേറ്റുന്ന പച്ചയായ മനുഷ്യർ. അങ്ങനെയാണ് ഇവിടുത്തുകാരെ വിശേഷിപ്പിക്കാറ്. ജെൻഡർ വ്യത്യാസമില്ലാതെ ഓരോ ശ്വാസത്തിലും ഇവിടുത്തുകാർക്ക് ഈ കളിയോട് അടങ്ങാത്ത മുഹബത്താണ്. മലപ്പുറത്തിന്റെ സിരകളിലൂടെ ഒഴുകുന്ന ചരിത്രപരവും സാംസ്‌കാരിക പരവും എല്ലാ ഘടകങ്ങളും ഈ പന്തിനെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്. ആ മണ്ണിലാണ് സംസ്ഥാന സർക്കാരിന്റെ ഒന്നാം അവർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫോർമേഷൻ വകുപ്പ് പുത്തൻ ആശയവുമായി ജെൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്.
ജേഴ്‌സിയും ബൂട്ടുമണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ വനിത താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തിരൂർ തെക്കുമുറിയിലെ ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പരപ്പനാട് വർക്കേഴ്സ് ക്ലബ്ബിനെ ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി സഹകരണ വകുപ്പ് ജേതാക്കളായി. ഏഴു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഓരോ ടീമിലും മൂന്ന് വനിതകൾ രണ്ട് പുരുഷന്മാരും വീതം പങ്കെടുത്തു. പത്തുമുതൽ പതിനാറ് വരെയാണ് സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേള.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here