‘അയാള്‍ സഭയുടെ കുട്ടിയാണ്’; ഇടതിനെ വിമര്‍ശിച്ച്, പി.ടിയെ തുണച്ച് ഹരീഷ് പേരടി

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തില്‍ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങാനും തയാറുള്ള പാര്‍ട്ടിയാണ് എല്‍ഡിഎഫ് എന്നും രമേശ് പേരടി പരിഹസിച്ചു. കൂടാതെ നടിയെ ആക്രമിച്ച കേസ് പൊതുമുഖത്തേക്കെത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് പി.ടി.തോമസെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അയാള്‍ സഭയുടെ കുട്ടിയാണ്… സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും… പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും.. തൃക്കാക്കരയില്‍ മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗീയതയുടെ തലച്ചോറ് പക്ഷമാകുമ്പോള്‍.. സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടിയോടുള്ള സ്‌നേഹം കൊണ്ട് ഉമ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാകുമ്പോള്‍ അത് യഥാര്‍ഥ ഹൃദയപക്ഷമാകുന്നു… എന്തിനേറെ.. നടിയെ ആക്രമിച്ച കേസില്‍ പി.ടിയില്ലായിരുന്നെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല… നമുക്ക് അറിയാനുള്ളത് ഇത്രമാത്രം.. കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here