‘കീറോൺ പൊള്ളാർഡ് ഞങ്ങൾക്കൊപ്പമുണ്ടെങ്കിൽ കൊള്ളാമായിരുന്നു’; ഹാർദ്ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യൻസിൽ തൻ്റെ സഹതാരമായിരുന്ന കീറോൺ പൊള്ളാർഡ് തങ്ങൾക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ. അടുത്ത വർഷം പൊള്ളാർഡ് ടീമിനൊപ്പമുണ്ടാവണമെന്ന് താൻ ആഗ്രഹിക്കുന്നു എന്നാണ് ഹാർദ്ദിക് പറഞ്ഞത്. സീസണു മുന്നോടിയായി മുംബൈ റിലീസ് ചെയ്ത ഹാർദ്ദികിനെ ഗുജറാത്ത് ടൈറ്റൻസ് ലേലത്തിനു മുൻപ് തന്നെ ടീമിലെത്തിച്ച് ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കുകയായിരുന്നു.
അടുത്ത വർഷം തങ്ങൾക്കൊപ്പമുണ്ടാവുമെങ്കിൽ കൊള്ളാമായിരുന്നു എന്നാണ് ആഗ്രഹമെങ്കിലും അത് നടക്കില്ലെന്ന് തനിക്കറിയാമെന്ന് ഹാർദ്ദിക് പറഞ്ഞു.
അതേസമയം, ഇന്ന് തൻ്റെ പഴയ ടീമിനെതിരെ ഹാർദ്ദിക് കളത്തിലിറങ്ങുകയാണ്. ഇന്ന് രാത്രി 7.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം.
Story Highlights: kieron pollard hardik pandya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here