Advertisement

ജാര്‍ഖണ്ഡില്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുയായികളില്‍ നിന്ന് 19 കോടി രൂപ പിടിച്ചെടുത്തു

May 7, 2022
Google News 2 minutes Read

ജാര്‍ഖണ്ഡില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ അനുയായികളില്‍ നിന്ന് 19 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഐഎഎസ് ഓഫിസറായ പൂജ സിംഗാളിന്റെ സഹായികളില്‍ നിന്നാണ് 19 കോടി പിടിച്ചെടുത്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയും ദുരുപയോഗവും സംബന്ധിച്ചാണ് ഇഡി പരിശോധന നടത്തിയത്.

19.31 കോടി രൂപയാണ് ഇഡി റെയ്ഡില്‍ പിടിച്ചത്. ഇതില്‍ 17 കോടി രൂപ പൂജാ സിംഗാളിന്റെ കൂടെയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സുമന്‍ കുമാറിന്റെ വസതിയില്‍ നിന്നാണ് കണ്ടെത്തിയത്. റെയ്ഡിനിടെ പൂജാ സിംഗാളിന്റെ വസതിയില്‍ നിന്ന് ക്രമക്കേട് കണ്ടെത്തിയ രേഖകളും പിടിച്ചെടുത്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Read Also : ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ

ജാര്‍ഖണ്ഡ് ഉള്‍പ്പെടെ നാല് സംസ്ഥാങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. 2000,500,200,100 രൂപയുടെ പിടിച്ചെടുത്ത നോട്ടുകളെണ്ണാന്‍ മൂന്ന് നോട്ടെണ്ണല്‍ മെഷീനുകളാണ് ഉപയോഗിച്ചത്.

Story Highlights: 19 crore seized from aides of IAS officer in Jharkhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here