Advertisement

54 കോടിയുടെ മയക്കുമരുന്ന് വേട്ട; ​ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ അഞ്ച് യുവതികൾ പിടിയിൽ

May 7, 2022
1 minute Read

ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്ന് വന്ന അഞ്ച് സ്ത്രീകളിൽ നിന്ന് 6.75 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഹൈദരാബാദ് കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്ന ഹാൻഡ്ബാഗുകളിൽ നിന്ന് ഹെറോയിൻ പിടിച്ചെടുത്തത്. അന്താരാഷ്‌ട്ര വിപണിയിൽ 54 കോടി രൂപ വിലവരുന്ന ഹെറോയിനാണ് 5 സ്ത്രീകളിൽ നിന്നായി പിടികൂടിയത്.

ഹാൻഡ്‌ബാഗുകളിലും ഫയൽ മടക്കുകളിലും പൊടി രൂപത്തിലാക്കിയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ജോഹന്നാസ്ബർഗിൽ നിന്ന് ദോഹ വഴി എത്തിയ 26 വയസ്സുള്ള ദക്ഷിണാഫ്രിക്കൻ യുവതിയെയാണ് ആദ്യം എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പരിശോധിച്ചത്.

Read Also : മയക്കുമരുന്ന് ഗുളികകള്‍ വിഴുങ്ങി വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പ്രവാസി ബഹ്‌റൈനില്‍ പിടിയില്‍

തുടർന്ന് നടന്ന പരിശോധനയിൽ അഞ്ച് സ്ത്രീകളുടെ ഹാൻഡ്ബാഗുകളിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി. ഏപ്രിൽ 26ന് ക്യാപ്‌സ്യൂൾ രൂപത്തിൽ ഹെറോയിൻ കഴിച്ച ഒരു ടാൻസാനിയൻ പൗരനെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 11.53 കോടി രൂപ വിലമതിക്കുന്ന 1389.10 ഗ്രാം ഭാരമുള്ള 108 ഗുളികകളാണ് കണ്ടെടുത്തത്.

Story Highlights: 54 crore drug bust; Five women arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top