‘അമ്മ’യിൽ നിന്ന് രാജിവച്ചതിൽ മാറ്റമില്ല; വിളിച്ചത് സുരേഷ് ഗോപി മാത്രം: ഹരീഷ് പേരടി

താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവച്ചതിൽ മാറ്റമില്ലെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ മാത്രമല്ല താൻ രാജി പ്രഖ്യാപിച്ചതെന്നും പ്രസിഡൻ്റിൻ്റെയും ജനറൽ സെക്രട്ടറിയുടെയും നമ്പറുകളിലേക്ക് രാജി അയച്ചുകൊടുത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലാണ് ഹരീഷ് പേരടി ഇക്കാര്യം അറിയിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു. A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്. ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു “നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്. സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം” എന്ന്. ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു. എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്…ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും. A.M.M.Aയിൽ നിന്ന് ഒഴിവാക്കണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ്. രാജി രാജിതന്നെയാണ്. അതിൽ മാറ്റമൊന്നുമില്ല.
Story Highlights: amma hareesh peradi facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here