യുക്രൈന് വീണ്ടും യുഎസിന്റെ ആയുധ സഹായം; കൂടുതല്‍ പിന്തുണ ഉറപ്പാക്കുന്നുവെന്ന് യുഎസ്

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ യുക്രൈന് വീണ്ടും സുരക്ഷാ സഹായ പാക്കേജ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പീരങ്കികളും റഡാറുകളുമടക്കം 150 മില്യണ്‍ ഡോളറിന്റേതാണ് പാക്കേജ്. ദ്രുതഗതിയില്‍ അമേരിക്ക യുക്രൈന് നല്‍കുന്ന സഹായം ചരിത്രപരമാണ്.
ആയുധങ്ങളും ഉപകരണങ്ങളും യുക്രൈനിലേക്ക് നേരിട്ട് അയക്കുകയാണ്. സഖ്യകക്ഷികള്‍ക്കൊപ്പം യുക്രൈന് യുഎസിന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ സഹായം കീവില്‍ യുക്രൈന്റെ വിജയത്തിനും പുടിന്റെ യുദ്ധലക്ഷ്യങ്ങളെ തകര്‍ക്കുന്നതിനുമുള്ളതാണെന്നും യുഎസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം യുക്രൈനിലേക്ക് 800 മില്യണ്‍ ഡോളറിന്റെ സൈനിക സഹായ പാക്കേജ് അയക്കുമെന്ന യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആയുധ കയറ്റുമതി തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പുനല്‍കിയിരുന്നു.
Read Also : റഷ്യന്‍ അധിനിവേശം; യുക്രൈനിലെ സാഹചര്യങ്ങളില്‍ ആശങ്കയറിയിച്ച് ഇന്ത്യ
അതേസമയം റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ, കെര്‍സണ്‍ മേഖല എന്നന്നേക്കുമായി പിടിച്ചെടുക്കാനാണ് നീക്കമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. അധിനിവേശത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയ ക്രിമിയയുടെ വടക്കുള്ള ഒരു പ്രധാന ഉക്രേനിയന്‍ പ്രദേശമാണ് കെര്‍സണ്‍.
Story Highlights: Biden announces new security aid for Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here